തിരൂർ: എം.ഇ.എസ് തിരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ ഇരുനൂറിലേറെ പേർക്ക് പെരുന്നാൾ പുടവ നൽകി. തിരൂർ നഗരസഭ ഉപാദ്ധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട് പുടവകൾ വിതരണത്തിനായി എം.ഇ.എസ് യൂത്ത് വിംഗ് ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഖാദർ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ.സലാം ലില്ലീസ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.ഷാഫി ഹാജി, താലൂക്ക് സെക്രട്ടറി കെ.അബ്ദുൾ ജലീൽ, എം.ഇ.എസ് സെൻട്രൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, പി.എ.റഷീദ്, എം.ഇ.എസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വി.പി.മധുസൂദനൻ, നജ്മുദ്ദീൻ കല്ലിങ്ങൽ, കെ.കെ.റസാഖ് ഹാജി,അഡ്വ.നിസാം തയ്യിൽ, സി.മുഹമ്മദ് നിഷാദ്, ഡോ. ജുനൈദ്, സി.മമ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |