തിരൂർ: മുത്തൂർ തൊട്ടിയാട്ടിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി കൽപ്പുഴ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകളും വിവിധ പരിപാടികളും നടത്തി. വൈകിട്ട് മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. പ്രതിഷ്ഠാദിനാഘോഷങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റി ടി. വാസു, ടി. അഭിലാഷ്, ടി. ജയരാജ്, ടി. വിജയൻ ,ടി. വേലായുധൻ, ടി. ബാലകൃഷ്ണൻ, ടി. അംബുജാക്ഷൻ, ടി. അച്ചു, ടി. ബാലൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |