മലപ്പുറം: സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 16ാമത് ഉറൂസ് മുബാറക് നാളെ കിടങ്ങയത്ത് നടക്കും. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങൾ സ്മാരക അവാർഡ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എറനാട് താലൂക്ക് ട്രഷററും പ്രമുഖ മുദരിസുമായ ഒ.പി അബൂബക്കർ ഫൈസിക്ക് സമ്മാനിക്കും.
കാലത്ത് എട്ടിന് പാണക്കാട് മഖാമിൽ സിയാറത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തുടർന്ന് ഒമ്പതിന് കിടങ്ങയത്ത് അനുസ്മരണ സമ്മേളനത്തിന് സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി പതാക ഉയർത്തും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. 1.30ന് ആയിരങ്ങൾ പങ്കെടുക്കുന്ന ദുആ മജ്ലിസിന് ശേഷം അന്നദാനത്തോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |