വണ്ടൂർ : സി.പി.എം പുന്നപ്പാല ലോക്കൽ കമ്മിറ്റിയുടെയും തായംകോട്, പടകാളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിൽ തിരുവാലിയിലെ തായംകോട് പൊതുജനങ്ങളുടെ സഹായത്തോടെ നിർമ്മിച്ച സുരഭിപ്പടി മദ്രസപ്പടി റോഡ് നാടിന് സമർപ്പിച്ചു. സി.പി.എം ജില്ലാകമ്മിറ്റി അംഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം. മോഹൻദാസ് അദ്ധ്യക്ഷനായി. ഏരിയാസെക്രട്ടറി ബി. മുഹമ്മദ് റസാഖ് , ലോക്കൽ സെക്രട്ടറി എം. രാജഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. ഷീനാരാജൻ, ഏരിയാകമ്മറ്റി അംഗം വി. അർജുനൻ, തായംകോട് ബ്രാഞ്ച് സെക്രട്ടറി പി. അച്യുതൻ, പടകാളിപറമ്പ് ബ്രാഞ്ച് സെക്രട്ടറി പി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടരലക്ഷം രൂപ ചെലവിലാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്തി ഗതാഗതയോഗ്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |