ചേളാരി: സമസ്ത മദ്രസ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലായി 2,53,599 കുട്ടികളാണ് ഈ വർഷത്തെ ജനറൽ പൊതുപരീക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 156 ഡിവിഷൻ കേന്ദ്രങ്ങളിലായാണ് പരിശോധന. ഡിവിഷൻ സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ 10,672 സൂപ്പർവൈസർമാരെ മൂല്യനിർണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി റംസാൻ 17ന് ഫലം പ്രഖ്യാപിക്കും. തിരൂർക്കാട് അൻവാറിൽ നടന്ന മൂല്യനിർണയ ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗങ്ങൾ, ജനറൽ മാനേജർ എന്നിവർ വിവിധ മൂല്യനിർണയ ക്യാമ്പുകളിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |