പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ എ ക്ലാസ് അംഗങ്ങൾക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന മൂന്നു വീടുകളുടെ താക്കോൽദാനവും പുതിയ 3 വീടുകളുടെ പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവ്വഹിച്ചു. നജീബ് കാന്തപുരം എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.നാലകത്ത് സൂപ്പി, ഐപിഎൽ. താരം വിഗ്‌നേഷ് പുത്തുർ, സംസ്ഥാന സ്‌കൂൾ കലോത്സവം ജേതാവ് അമാനി, പെരിന്തൽമണ്ണയിലെ ആശാ വർക്കർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ്, അഡ്വ.എസ്. അബ്ദുൾ സലാം , അരഞ്ഞിക്കൽ ആനന്ദൻ , ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ, സഹകരണ സംഘം റിട്ട.ജോയിന്റ് രജിസ്ട്രാർ വി. അബ്ദുൽ നാസർ, പ്രൊ.നാലകത്ത് ബഷീർ, ടി.കെ.രാജേന്ദ്രൻ എന്ന കൊച്ചു, സി. മുഹമ്മദ് ഇർഷാദ്, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി. അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, വി.മുഹമ്മദ് സമീർ, പി.മുഹമ്മദ് ഹനീഫ, വി.അജിത് കുമാർ, ഇ.ആർ.സുരാദേവി, പി.റജീനാ അൻസാർ, ടി.സുൽഫത്ത്ബീഗം എന്നിവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി ഇൻ ചാർജ് നാസർ കാരാടൻ റിപ്പോർട്ടും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |