കോട്ടയം:യുവാക്കൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്തിട്ട് രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോയെന്ന് എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സി.എച്ച് വെങ്കിടാചലം.ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ സമ്മേളനം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വിശാൽ താക്കൂർ പതാക ഉയർത്തി.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ അഡ്വ.വി.ബി ബിനു,ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.ആർ സുജിത്ത് രാജു, ട്രഷറർ കെ.ഒ ജോണി, എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി.രാമപ്രകാശ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |