പറവൂർ: പറവൂർ - മാഞ്ഞാലി റോഡിലെ മാക്കനായി സ്റ്റോപ്പിന് സമീപം റോഡിലേക്കിറങ്ങി നിൽക്കുന്ന വൈദ്യുതി തൂണുകൾ അപകടം സൃഷ്ടിക്കുന്നു. മറു വശത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറും സുരക്ഷാവേലിയും റോഡിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. ഇതോടെ ഇരുവശങ്ങളിലൂടെയുള്ള ഗതാഗതം തടസപ്പെടുന്ന അവസ്ഥയാണ്. നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെയോ റോഡ് സേഫ്റ്റി അതോറിട്ടിയുടെയോ ശ്രദ്ധ ഇവിടെ പതിഞ്ഞിട്ടില്ല. അപകട സാദ്ധ്യതയുള്ള ട്രാൻസ്ഫോർമറെങ്കിലും മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |