കാളികാവ് : വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ താളിക്കുഴി ഗോപിക്ക് ഇക്കുറിയും നോമ്പാണ്. റംസാൻ മാസത്തിൽ മുഴുവൻ ദിവസവും നോമ്പനുഷ്ടിക്കുന്നയാളാണ് ഗോപി. പുലർച്ചെയുള്ള അത്താഴവും നോമ്പു തുറ വിഭവങ്ങളും എല്ലാം മുറപോലെ ഗോപിയുടെ വീട്ടിലുണ്ടാവും. നോമ്പ് നോറ്റാണ് ഗോപി റബർ ടാപ്പിംഗ് ജോലിയും എടുക്കുന്നത്.
കഴിഞ്ഞ 22 വർഷമായി ഗോപി റംസാൻ മാസക്കാലത്ത് പകൽ സമയം ഭക്ഷണംകഴിക്കുകയോ വെള്ളം കുടിക്കുകയോചെയ്തിട്ടില്ല. ഒരു പരിപൂർണ്ണ നോമ്പുകാരനായിട്ടാണ് ജീവിതം. പുലർച്ചെ നാലിന് ഏഴുന്നേറ്റ് ബാങ്കുവിളി സമയത്ത് അത്താഴംകഴിക്കും .
മാനസികവും ശാരീരികവുമായ ശുദ്ധി നോമ്പിലൂടെ ലഭിക്കുന്നതിനൊപ്പം ആരോഗ്യത്തിനും ഗുണകരമാണ്. സഹജീവികളോടുള്ള സഹാനുഭൂതിയും സ്‌നേഹവും വളരാനും വിശപ്പിന്റെ വില അറിയാനും നോമ്പ് ഉപകരിക്കും
ഗോപി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |