കൊച്ചി: പാകിസ്ഥാന്റെ അതിരു വിടുന്ന ആക്രമണം ധനകാര്യ ഇടപാടുകളെ ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പൊതു, സ്വകാര്യ ബാങ്കുകളുടെയും ഇൻഷ്വറൻസ് കമ്പനികളുടെയും തലവന്മാരുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ച നടത്തി.
അതിർത്തിയിലെ സംഘർഷത്തിലും ധന ഇടപാടുകൾ ഉറപ്പാക്കാൻ ഡിജിറ്റൽ ആപ്പുകളുടെയും യു.പി.ഐയുടെയും പ്രവർത്തനം സാദ്ധ്യമാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുവാനും ധന മന്ത്രാലയം ബാങ്കുകൾക്ക് നിർദേശം നൽകി. എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളിലും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് മുൻകരുതലെടുക്കണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. സൈബർ സുരക്ഷ സംവിധാനങ്ങളിലും ഡാറ്റ കേന്ദ്രങ്ങളിലും ആക്രമണങ്ങൾ ഒഴിവാക്കാൻ അതീവ ശ്രദ്ധ പുലർത്തണമെന്നും ബാങ്കുകളോട് ധനമന്ത്രി ആവശ്യപ്പെട്ടു. സൈബർ ആക്രമണങ്ങൾ നേരിടാനും കണ്ടെത്താനും ഓരോ ബാങ്കുകളും രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും നിർമ്മല സീതാരാമൻ ബാങ്കുകൾക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |