പെരിന്തൽമണ്ണ: സ്വർണ ശുദ്ധീകരണ സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം തട്ടിയെ
ടുക്കാനുള്ള മുഖംമൂടി ധാരികളുടെ ശ്രമം വിഫലം. ഉടമ സഞ്ചരിച്ച സ്‌കൂട്ടറുമായി മൂവർ സംഘം
രക്ഷപ്പെട്ടു. സ്വർണം സൂക്ഷിക്കുന്ന സെയ്ഫിന്റെ താക്കോൽ പക്ഷേ, സ്‌കൂട്ടറിലെ ബാഗിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ടൗണിലെ ദർശൻ
ഗോൾഡ് ഉടമ സുരേഷ് സേട്ട് കടപൂട്ടി കാവുങ്ങൽപറമ്പ് റോഡിലൂടെ വീട്ടിലേക്ക് പോവുമ്പോൾ എതിരെ
വന്ന ബൈക്ക് സ്‌കൂട്ടറിലിടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന സുരേഷിന്റെ മുഖത്ത് മുളക് പൊടി വിതറിയെങ്കിലും എഴുന്നേറ്റ അയാളെ മുഖം മൂടിധാരികളായ മൂന്നു പേർ അക്രമിക്കാനൊരുങ്ങി. ഭയന്നോടിയ സുരേഷിന്റ കരച്ചിൽ കേട്ടു
നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും അക്രമികൾ സ്‌കൂട്ടറുമായി കടന്നു കളഞ്ഞിരുന്നു. സ്‌കൂട്ടറിൽ സ്വർണമുണ്ടെന്ന ധാരണയിലാണ് അക്രമികൾ സ്കൂട്ടർ കൊണ്ടുപോയത്. എന്നാൽ കടയിലെ സേഫിൽ സ്വർണം വച്ച ശേഷം
താക്കോൽ മാത്രമാണ് സുരേഷ് സ്‌കൂട്ടറിൽ വച്ചിരുന്നത്.
അന്നും ഇതുപോലെ
കട അടച്ച് പോകുന്നവർ കഴിയുന്നതും ഇരുചക്ര വാഹനങ്ങളിൽ വില കൂടിയ വസ്തുവകകൾ കൊണ്ടു പോകുന്നത് ഒഴിവാക്കണം.
സുമേഷ് സുധാകരൻ, ഇൻസ്‌പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |