മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ സംവരണ നറുക്കെടുപ്പ് ഇന്നും നാളെയും തുടരും. ഇന്ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് രാവിലെ പത്തുമണിക്കും കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെത് 11.45നും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഉച്ചക്ക് ശേഷം 2.45ന് നടക്കും. 16ന് രാവിലെ പത്തുമണിക്ക് തിരൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പും 11.30ന് താനൂർ ബ്ലോക്കിന് കീഴിലുള്ളവയിലേതും നടക്കും. പൊന്നാനി ബ്ലോക്കിലേത് ഉച്ചയ്ക്ക് ശേഷം 2.15നും പെരുമ്പടപ്പ് ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ 3.15നും നറുക്കെടുക്കും.
ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 18ന് രാവിലെ പത്തുമുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 21ന് ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |