തിരുവനന്തപുരം: തിരുവനന്തപുരം- മധുര അമൃത എക്‌സ്‌പ്രസ് നാളെ മുതൽ രാമേശ്വരം വരെ നീട്ടിയ ഉത്തരവിറക്കി ഇന്ത്യൻ റെയിൽവേ. നാളെ മുതൽ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന 16343/16344 തിരുവനന്തപുരം -മധുര എക്‌സ്‌പ്രസ് പിറ്റേ ദിവസം രാവിലെ 9,50 ന് മധുരയിലെത്തും. ഉച്ചയ്ക്ക് 12.45 ന് ട്രെയിൻ രാമേശ്വരത്തെത്തും. അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് രാമേശ്വരത്ത് നിന്ന് തിരികെ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 4.55 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സർവ്വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്നൽ സംവിധാനവും ഉള്ളതിനാൽ സാങ്കേതിക ഗതാഗത പ്രശ്നങ്ങൾക്ക് സാധ്യത കുറവാണ്. ഇവിടെ പുതിയ പാമ്പൻ പാലം തുറന്നതിന്നതോടെയാണ് അമൃത എക്‌സ്‌പ്രസ് രാമേശ്വരം വരെ നീട്ടാൻ റെയിൽവേ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |