തിരൂർ: കാൽനടയാത്രക്കാർ വാഹനാപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസുമായി തിരൂർ പൊലീസ്. വിവിധ സ്ഥലങ്ങളിലെത്തി കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും ബോധവത്കരണം നൽകി. തിരൂർ ടൗൺ, തലക്കടത്തൂർ, ബി.പി അങ്ങാടി, കൂട്ടായി, തിരുനാവായ, ആലത്തിയൂർ എന്നിവിടങ്ങളിലാണ് പരിശീലന പരിപാടികളും ബോധവൽക്കരണവും നടത്തിയത്. ജനമൈത്രി കോഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥരായ രഘുനാഥ്, എം. ശ്രിജേഷ് ബാൽ എന്നിവരും പങ്കാളികളായി.
തുടർ ദിവസങ്ങളിലും ബോധവത്കരണം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |