ചാത്തന്നൂർ: മേളയുടെ രണ്ടാം ദിനവും എടപ്പാൾ, തിരൂർ ഉപജില്ലകളുടെ ഇഞ്ചോടിഞ്ച പോരാട്ടമാണ് ട്രാക്കിൽ നിറഞ്ഞാടിയത്. പൂർത്തിയായ 58 ഇനങ്ങളുടെ റിസൾട്ട് വന്നപ്പോൾ 20 സ്വർണവും 23 വെള്ളിയും 18 വെങ്കലവുമായി 211 പോയിന്റോടെ എടപ്പാളിന്റെ തേരോട്ടം തുടരുകയാണ്. തൊട്ടു പിന്നിലായി 23 സ്വർണവും 15 വെള്ളിയും 10 വെങ്കലവുമായി 191 പോയിന്റോടെ തിരൂരും കുതിക്കുകയാണ്. ആറ് സ്വർണ്ണവും 6 വെള്ളിയും നാല് വെങ്കലവുമായി 52 പോയിന്റോടെ അരീക്കോട് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. മികച്ച സ്‌കൂൾ കിരീടം നേടാൻ ഐഡിയലും മുൻപന്തിയിൽ ഉണ്ട്. 17 സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവുമായി 161 പോയിന്റാണ് ഐഡിയലിന്റെ പോക്കറ്റിൽ. 14 സ്വർണവും 7 വെള്ളിയും 7 വെങ്കലവുമായി 98 പോയിന്റോടെ നവമുകുന്ദയും ഐഡിയൽ പിന്നിലുണ്ട്. ആറ് സ്വർണ്ണവും 6 വെള്ളിയും മൂന്ന് വെങ്കലവുമായി 51 പോയിന്റോടെ കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ മൂന്നാം സ്ഥാനത്തുണ്ട്. മേള ഇന്ന് അവസാനിക്കും.
സബ് ജൂനിയർ ബോയ്സ് ഡിസ്‌കസ് ത്രോ,400 മീറ്റർ ഹർഡിൽസ്, 200 മീറ്റർ, ട്രിപ്പിൾ ജമ്പ്,ജൂനിയർ ബോയ്സ് പോൾ വാൾട്ട്, 400 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജമ്പ്, ഷോട്ട്പുട്ട്, 200 മീറ്റർ, 1500 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയ ഫൈനലുകൾ ഇന്ന് നടക്കും. ആകെ 31 ഫൈനലുകളാണ് ഇന്ന് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |