ചങ്ങരംകുളം: ലോക്ക് ഡൗണിൽ ഓട്ടം മുടങ്ങിയതോടെ ചിത്രം വരച്ച് വിസ്മയം തീർത്ത് ഓട്ടോറിക്ഷ തൊഴിലാളിയായ പള്ളിക്കര സ്വദേശി തുളസീദാസ്. രണ്ടാംഘട്ട ലോക്ക് ഡൗണിനിടെ ഈ കലാകാരൻ വരച്ചു തീർത്തത് ഇരുന്നൂറിലധികം ചിത്രങ്ങൾ. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ഓട്ടോറിക്ഷ ഓടിക്കുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങളിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള കളമെഴുത്തിൽ പത്ത് വർഷമായി സജീവമാണ് തുളസീദാസ്. ചിത്രം വരയിൽ കൂടുതൽ സജീവമാവാനൊരുങ്ങുകയാണ് തുളസീദാസ്. സബിതയാണ് ഭാര്യ. ശ്രീലക്ഷ്മി, ശ്രീപത്മ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |