വേങ്ങര: പ്രമുഖ ചിത്രകാരനും അദ്ധ്യാപകനുമായ സുരേഷ് ചാലിയത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി. ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി കോരം കുളങ്ങര ഹബീബ് റഹ്മാനെയാണ് (42) പിടികൂടിയത്. മുംബൈയിൽ നിന്നും ഷാർജയിലേക്ക് കടക്കാൻ ശ്രമിക്കവേ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അഗസ്റ്റ് 13നാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ ക്ളാസിൽ വിദ്യാർത്ഥിയുടെ മാതാവിനോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഒരുസംഘം ആളുകൾ സുരേഷിനെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നു. ഇതിൽ അപമാനിതനായ സുരേഷിനെ പിറ്റേന്ന് പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികളായ കോരം കുളങ്ങര നിസാമുദ്ദീൻ (39), കോരംകുളങ്ങര മുജീബ് റഹ്മാൻ (44) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |