നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ റാലി നടത്തി. സുബോധ 2021 എന്ന പേരിലായിരുന്നു പരിപാടി. നിലമ്പൂർ ജനതപ്പടിയിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം ഉദ്ഘാടനം ചെയ്തു. പി.എം. ബഷീർ അദ്ധ്യക്ഷനായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.കെ.റഹീം,സൈജി മോൾ,പൊലീസ് സബ് ഇൻസ്പെക്ടർ കെ.സി.കുഞ്ഞിമുഹമ്മദ്, മാനവേദൻ സ്കൂൾ പ്രധാനാദ്ധ്യാപിക ക്രിസ്റ്റീന തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
എയർഅറേബ്യ വിമാനത്തിൽ ഷാർജയിലേക്കു പോകാനെത്തിയതായിരുന്നു ഷഹിൻ. 50,000 സൗദി റിയാലാണ് ഇയാളിൽ നിന്നു കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |