പെരിന്തൽമണ്ണ: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബി.ആർ.സിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഓർത്തോ ഉപകരണങ്ങളും ശ്രവണ സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. 2021-22 വർഷത്തെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് 18 ശ്രവണ സഹായ ഉപകരണങ്ങളും 125 ഓർത്തോ ഉപകരണങ്ങളും 208 കണ്ണടയുമാണ് നൽകുന്നത്. ഓർത്തോ ഉപകരണങ്ങളുടെ വിതരണം താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ നിർവഹിച്ചു. പെരിന്തൽമണ്ണ ബി.പി.സി വി.എൻ ജയൻ അദ്ധ്യക്ഷത വഹിച്ചു. ശ്രവണ സഹായ ഉപകരണങ്ങളുടെ വിതരണം ബി.പി.സി വി.എൻ.ജയൻ നിർവഹിച്ചു. ഒ.പി.മുഹമ്മദ്, കെ.അബ്ദുൽകരീം, ട്രെയിനർ സി.ടി.ശ്രീജ, കെ.ബദറുന്നീസ, എം.പി.സുനിൽകുമാർ, സലീന അച്ചിപ്ര സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |