തേഞ്ഞിപ്പലം: പെരുവള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിഫ്ബി സഹായത്തോടെയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി എൺപത്തിയേഴ് ലക്ഷം രൂപ വകയിരുത്തിയും നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർവഹിച്ചു. പത്ത് ബെഡ്, ഓക്സിജൻ പ്ലാന്റ്, നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടേഴ്സ് റൂം, ടോയ്ലറ്റ് ബ്ലോക്ക്, മെഡിക്കൽ എക്യൂപ്മെന്റ് റൂം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റർ, മെഡിക്കൽ ഓഫീസർ എം.വി ഫൗസിയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല പുറ്റേക്കാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്ക വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |