പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി ബസിൽ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കണ്ടക്ടറെ മർദ്ദിച്ചയാൾ അറസ്റ്റിൽ. കാളികാവ് അടക്കാകുണ്ട് ഞാറതൊടിക അമീൻ സാദിഖിനെയാണ് (33) മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ പെരിന്തൽമണ്ണയിൽ നിന്നാണ് സാദിഖ് ബസിൽ കയറിയത്. കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ എടുത്തതായി പറഞ്ഞു. എന്നാൽ ടിക്കറ്റ് ചോദിച്ചപ്പോൾ കാണിക്കാത്തതിനെ തുടർന്ന് തർക്കത്തിനൊടുവിൽ തിരൂർക്കാട് എത്തിയപ്പോൾ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ സമാനമായ മൂന്നോളം കേസുകൾ ഇയാൾക്കെതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു. വൈദ്യ പരിശോധയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |