കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 992 ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവള പരിസരത്ത് വച്ച് പൊലീസ് പിടികൂടി.
ജിദ്ദയിൽ നിന്നും കരിപ്പൂരിൽ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41)ആണ് സ്വർണവുമായി പിടിയിലായത്. ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |