മലപ്പുറം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വാത്സല്യം' ഫോസ്റ്റർ കെയർ കുടുംബങ്ങളുടെ സംഗമം പി . ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് സമ്മേളന ഹാളിൽ നടന്ന ചടങ്ങിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ അഡ്വ.പി.ജാബിർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ 25ലധികം കുടുംബങ്ങൾ പങ്കെടുത്തു. രക്ഷിതാക്കൾ ഉപേക്ഷിച്ച കുട്ടികളെ ദമ്പതികൾ ഏറ്റെടുക്കുന്ന പദ്ധതിയാണ് ഫോസ്റ്റൽ കെയർ. 2015 ലാണ് ജില്ലയിൽ ഫോസ്റ്റൽ കെയർ പദ്ധതി ആരംഭിച്ചത്. നിലവിൽ ജില്ലയിൽ 45 കുടുംബങ്ങളാണ് കുട്ടികളെ ഏറ്റെടുത്തിട്ടുള്ളത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി, മലപ്പുറം പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |