മണ്ണാർക്കാട്: കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് രൂപതയിലെ യുവജനങ്ങൾക്കായി പെരിമ്പടാരി സെന്റ് ഡൊമിനിക്സ് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച രൂപതാതല സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ മണ്ണാർക്കാട് യൂണിറ്റ് ജേതാക്കളായി. രണ്ടാം സ്ഥാനം ഒലവക്കോട് യൂണിറ്റും, മൂന്നാം സ്ഥാനം കാരാപ്പാടം യൂണിറ്റും നേടി. ടോപ്പ് സ്‌കോറർ ട്രോഫി അലനല്ലൂർ യൂണിറ്റിലെ സ്റ്റാലിനും, മികച്ച ഗോൾ കീപ്പർക്കുള്ള ട്രോഫി മണ്ണാർക്കാട് യൂണിറ്റിലെ ജോൻസ് വിൻസന്റ് പുത്തൂർകൂട്ടാനിക്കലും നേടി. ടൂർണമെന്റിന്റെ ഉദ്ഘാടനം പെരിമ്പടാരി സെന്റ് ഡൊമിനിക്സ് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഒ.പി.ജോഫി നിർവഹിച്ചു. സമ്മാനദാന ചടങ്ങുകൾക്ക് മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയ വികാരി ഫാ.രാജു പുളിക്കത്താഴെ മുഖ്യാതിഥിയായി.
ടൂർണമെന്റിനു കെ.സി.വൈ.എം മണ്ണാർക്കാട് യൂണിറ്റ് ഡയറക്ടർ ഫാ. ഫ്രഡ്ഡി കഞ്ഞിരത്തിങ്കൽ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ. ബീന ഓ.പി, യൂണിറ്റ് പ്രസിഡന്റ് ജെറിൻ പുന്നക്കുഴി, ടൂർണമെന്റ് കൺവീനർ ആൽബിൻ കഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |