പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ
മണ്ണാർക്കാട്: കുമരംപുത്തൂർ ചുങ്കത്ത് മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന കണ്ട് രക്ഷപ്പെട്ട് പോകാൻ ശ്രമിച്ച ബൈക്കിടിച്ച് പെരിമ്പടാരി നെല്ലിക്കവട്ടയിൽ ജമീലയ്ക്ക് പരിക്കേറ്റു. രണ്ടുകാലിനും പരിക്കേറ്റ ഇവരെ വട്ടമ്പലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നാണ് സംഭവം.
ചുങ്കം ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ബൈക്ക് യാത്രികനായ കൊടക്കാട് സ്വദേശി മുഹമ്മദ് ഷാഫി ബൈക്ക് വെട്ടിച്ചെടുക്കുന്നതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന ജമീലയെ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് അപകടം നടന്നിരുന്നു. തിരക്കുള്ള ജംഗ്ഷനിൽ വാഹന പരിശോധന നടത്തിയതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം തടയുകയും ചെയ്തു. പരിക്കേറ്റ ബൈക്ക് യാത്രികനായ മുഹമ്മദ് ഷാഫിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |