ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്കായി തീവ്രപരിചരണ വിഭാഗം ആരംഭിച്ചു. ആശുപത്രിയുടെ മൂന്ന്, നാല് നിലകളിലായാണ് ആധുനിക സൗകര്യങ്ങളോടെ തീവ്രപരിചരണ യൂണിറ്റും വാർഡും സജ്ജമാക്കിയത്.
വാർഡിൽ 15 പേരെ കിടത്തി ചികിത്സിക്കാം. തീവ്രപരിചരണ വിഭാഗം രണ്ട് മുറികളിലായാണ് സജ്ജമാക്കിയത്. ഒരു മുറിയിൽ നാലുപേർക്കും മറ്റൊരു മുറിയിൽ രണ്ടുപേർക്കും ഉൾപ്പെടെ ആറുപേർക്ക് ചികിത്സ നൽകാം. ആറ് വെന്റിലേറ്റർ സൗകര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |