പാലക്കാട്: ദേശീയപാതയിലെ കണ്ണാടി മണലൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കാമറകൾ ഒരുവർഷമായി ദിശ തിരിഞ്ഞ് നിൽക്കുന്നു. തൂണുകൾ തിരിഞ്ഞതാണ് കാമറകളുടെ ദിശമാറാൻ കാരണമെന്നാണ് വിലയിരുത്തൽ.
2018ലാണ് നാലുവരി പാതയിൽ വടക്കഞ്ചേരി മുതൽ വാളയാർ വരെ 54 കിലോമീറ്റർ ദൂരം 37 നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഇതിൽ പലതും ഇപ്പോൾ പ്രവർത്തന രഹിതവുമാണ്. ഒന്നര വർഷമായി യാതൊരു ഉപയോഗവുമില്ലാതെ നോക്കു കുത്തിയായി നിൽക്കുകയാണ് ഈ കാമറകൾ. കാമറകളുടെ അറ്റകുറ്റപണി നടത്താനേല്പിച്ച ഏജൻസിക്ക് തുക ലഭിക്കാതെ വന്നതോടെയാണ് പ്രവൃത്തികളിൽ വീഴ്ച സംഭവിച്ചത്.
കാമറയിൽ കാണാം വയലുകൾ
ദിശമാറിയ കാമറകൾ നേരെയാക്കാൻ നാളിതുവരെ നടപടിയില്ല. മണലൂരിൽ പാതയ്ക്ക് ഇരുവശവുമുള്ള വയലുകളിലേക്കാണ് കാമറ ഫോക്കസ് ചെയ്യുന്നത്. ലഭിക്കുന്ന ദൃശ്യങ്ങൾ വയലിന്റേതാണ്. ദിശ മാറിയതിനെ കുറിച്ച് നവമാദ്ധ്യമങ്ങളിൽ നിരവധി ട്രോൾ വന്നെങ്കിലും മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |