പാലക്കാട്: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ നടന്ന മാലിന്യം നീക്കം ചെയ്യലിൽ റെക്കാഡ് വർദ്ധന. ഒക്ടോബറിൽ 50 ടൺ തരം തിരിച്ച മാലിന്യവും 36 ടൺ ചില്ല് മാലിന്യവും നാല് ടൺ ഇ-വേസ്റ്റും രണ്ട് ടൺ അയേൺ സ്‌ക്രാപ്പും നീക്കി. പുനരുപയോഗവും പുനഃചംക്രമണവും സാദ്ധ്യമാകാത്ത 400 ടൺ നിഷ്‌ക്രിയ മാലിന്യങ്ങളും നീക്കി.
കഴിഞ്ഞ മാസം തരംതിരിച്ച മാലിന്യം 28 ടണ്ണും നിഷ്‌ക്രിയ മാലിന്യം 300 ടണ്ണുമാണ് നീക്കിയത്. സെപ്തംബറിൽ ആകെ 328 ടൺ മാലിന്യം നീക്കിയപ്പോൾ ഒക്ടോബറിൽ 500 ടൺ ആയി വർദ്ധിച്ചു.
പരിശീലനം നൽകും
മാലിന്യങ്ങളുടെ തരം തിരിവിലുണ്ടായ ഗണ്യമായ വർദ്ധനവ് ഹരിത കർമ്മ സേനാംഗങ്ങളുടെ കാര്യക്ഷമതാ മികവിന്റെ പ്രതിഫലനമാണ്. ഇത് വർദ്ധിപ്പിക്കാനും എം.സി.എഫ് പ്രവർത്തനം കാര്യക്ഷമമാക്കാനും ബ്ലോക്കടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകും.
മാലിന്യനീക്കത്തിൽ ഈ വർഷത്തെ റെക്കാഡ് വർദ്ധനവാണ് ഒക്ടോബറിൽ ഉണ്ടായത്.
-ആദർശ് ആർ.നായർ, ക്ലീൻ കേരള ജില്ലാ മാനേജർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |