മണ്ണാർക്കാട്: മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയന് കീഴിൽ 2022-23 വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച സംഘങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ സഹകരണവാരാഘോഷത്തിന്റെ ജില്ലാതല സമാപനവേദിയിൽ നൽകി. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന് നാല് അവാർഡുകൾ ലഭിച്ചു. ഏറ്റവും മികച്ച പ്രവർത്തനംകാഴ്ചവച്ച ബാങ്ക്, ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച ബാങ്ക് മുറ്റത്തെ മുല്ല പദ്ധതിപ്രകാരം കൂടുതൽ വായ്പകൾ നൽകിയ സംഘം, ഏറ്റവും മികച്ച നീതി മെഡിക്കൽ സ്റ്റോർ സംഘം എന്നീ അവാർഡുകളാണ് ലഭിച്ചത്.
മികച്ച രണ്ടാമത്തെ ബാങ്കിനുള്ള പുരസ്‌കാരം അലനല്ലൂർ സർവീസ് സഹകരണ ബാങ്കിനാണ്. മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രൈമറി കോഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽഡവലപ്പ്‌മെന്റ് ബാങ്കായി മണ്ണാർക്കാട് പി.സി.എ.ആർ.ഡി.ബി ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. മണ്ണാർക്കാട് താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് മികച്ച എംപ്ലോയീസ് സംഘത്തിനുള്ള പുരസ്‌കാരം വാങ്ങിയത്. മണ്ണാർക്കാട് താലൂക്ക് എയ്ഡഡ് സ്‌കൂൾ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് രണ്ടാമത്തെ മികച്ച എംപ്ലോയീസ് സംഘം. കാഞ്ഞിരപ്പുഴ കോഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റിക്ക് മികച്ച പ്രവർത്തനം നടത്തിയ അർബൻ ക്രെഡിറ്റ് സംഘത്തിനുള്ള അവാർഡ് ലഭിച്ചു.
മികച്ച ഭവന നിർമാണ സംഘമായി കുമരംപുത്തൂർ താലൂക്ക് കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയും രണ്ടാമത്തെ ഭവനനിർമാണ സംഘമായി കരിമ്പ ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രവർത്തനം നടത്തിയ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കാർഷികോത്പാദന സഹകരണസംഘമായി കരിമ്പ പഞ്ചായത്ത് കെ.യു.എസ്.എസ്.വി.സി.സി.എസ് തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |