പട്ടാമ്പി: യു.പി വിഭാഗം അറബിക് വിംഗിന്റെ കീഴിൽ പുറത്തിറക്കിയ അന്നജാഹ് യു.എസ്.എസ് അറബിക് പഠനസഹായിയുടെ പ്രകാശനം കെ.എ.ടി.എഫ് പാലക്കാട് ജില്ലാ ട്രഷറർ വി.അബ്ദുൽ റസാഖ് നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അദ്ധ്യക്ഷനായി. വനിതാ വിംഗ് ചെയർപേഴ്സൺ റംല ഏറ്റുവാങ്ങി. ഇ.ടി.അബ്ദുസമദ്, മരക്കാർ അലി, ഫൈസൽ ബാബു, അബ്ദുൽ ഖാദർ, ഇബ്രാഹിം ബാദുഷ, ദാവൂദ്, നൂർ മുഹമ്മദ് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഓറിയന്റേഷൻ ക്ലാസിന് സിറാജുദ്ദീൻ, നിസാർ അഹമ്മദ്, റംല, എം.വി.ഫസൽ, ഷനൂബ് ഷഹർബ, ജബ്ബാർ ഷബ്നാസ്, ഹബീബുള്ള എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |