കോങ്ങാട്: സംസ്ഥാന യുവജനോത്സവത്തിൽ ലളിതഗാനം, സംസ്‌കൃത ഗാനാലാപനം എന്നീ ഇനങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടിയ കേരളശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എം. ശ്രീഹരിയെയും, അദ്ധ്യാപകൻ എ.ടി.ഹരിപ്രസാദിനെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ സുനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി.വാർഡ് മെമ്പർ പി.രാജീവ്, മാനേജ്‌മെന്റ് പ്രതിനിധി കെ.പി.സുഭദ്ര, പ്രിൻസിപ്പൽ എൻ.എസ്.സിനു, പ്രധാനാദ്ധ്യാപിക പി.രാധിക, സ്റ്റാഫ് സെക്രട്ടറി കെ.കെ.തുളസി ദേവി,
എം.മോഹൻദാസ്, മണികണ്ഠൻ, ശോഭന സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |