പാലക്കാട്: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷൻ കുടിശിക ഉടൻ നൽകുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചു റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകളടച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ എച്ച്.റാഫി അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വി.രാമചന്ദ്രൻ, ശിവദാസ് വേലിക്കാട്, കെ.എം.അബ്ദുൾ സത്താർ, എ.കൃഷ്ണൻ, വി.വിഷ്ണുദേവൻ, കാസിം കണ്ണാടി, എസ്.ഗണേശൻ, നവാസ് മങ്കര, എം.രവീന്ദ്രൻ, പി.എം.അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |