ഷൊർണൂർ: നഗരസഭാ വികസന സെമിനാർ നടത്തി. ചെയർമാൻ എം.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ വികസന പദ്ധതികളെ ചർച്ച ചെയ്യുന്നതിനുള്ള വിവിധ വർക്കിംഗ് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയും, വിവിധ വികസന പദ്ധതികളെ കുറിച്ച് മാർഗ്ഗരേഖ തയ്യാറാക്കുകയും ചെയ്തു. 23-ാം വാർഡിൽ കെ.എ.സമാജത്തിന് സമീപത്തു കൂടി ഭാരത പുഴയിലേക്കുള്ള റോഡ് ഇല്ലാതായത് പരിശോധന നടത്തണമെന്നും, തടയണയിലേക്ക് റോഡ് നിർമ്മിക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. വൈസ് ചെയർപേഴ്സൺ പി.സിന്ധു, ഫാത്തിമത് ഫർസാന, മുകുന്ദൻ, ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |