കൊല്ലങ്കോട്: കൊടുവായൂർ പഞ്ചായത്ത് ആറ് ലക്ഷം രൂപ ചിലവിൽ കൊടുവായൂർ ഹൈസ്‌കൂളിന് മുൻവശത്ത് സ്ഥാപിച്ച വാട്ടർ എ.ടി.എം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ശാന്തകുമാരി, പി.എൻ.ശബരീശൻ, എസ്.മഞ്ജു, വാർഡ് മെമ്പർ എൻ.അബ്ബാസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.ശ്രീലേഖ എന്നിവർ സംസാരിച്ചു. വാട്ടർ എ.ടി.എമ്മിൽ ഒരു രൂപ നാണയം ഇട്ടാൽ ഒരു ലിറ്റർ ശുദ്ധീകരിച്ച വെള്ളം കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |