ചിറ്റൂർ: എസ്.എൻ.ഡി.പി നല്ലേപ്പിളളി ശാഖ 46ാം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. ശാഖ പ്രസിഡന്റ് കെ.പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം ചിറ്റൂർ യൂണിയൻ സെക്രട്ടറി കെ.ഫൽഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.സി.അപ്പു, വൈസ് പ്രസിഡന്റ് എ.മായപ്പൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.രാമചന്ദ്രൻ, സി.കേശവൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിപിൻ ചന്ദ്രൻ, വി.സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പത്മനാഭൻ(പ്രസിഡന്റ്), വി.സ്വാമിനാഥൻ(വൈസ് പ്രസി), കെ.പി.ചന്ദ്രൻ(സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |