ഐ.ഡി.ആർ.ബിയുടെ 10 ലക്ഷം രൂപ ധനസഹായം.
മുതലമട: സാമൂഹിക വിരുദ്ധർ നശിപ്പിച്ച ചുള്ളിയാർ ഡാം ഇറിഗേഷൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് മുഖംമിനുക്കാൻ ഒരുങ്ങുന്നു. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡിന്റെ(ഐ.ഡി.ആർ.ബി) 10 ലക്ഷം രൂപ ധനസഹായത്തിലാണ് ചുള്ളിയാർ ഡാം ഐ.ബിയുടെ നവീകരണ ജോലികൾ പൂർത്തീകരിക്കുക. ഡാം ഇറിഗേഷൻ വകുപ്പിനാണ് ഐ.ബിയുടെ പുനർനിർമ്മാണ ചുമതല. നിലവിൽ സാമൂഹ്യ വിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും ഇഷ്ട്ട താവളമാണ് ഇവിടം. ലഹരി ഉപയോഗത്തിന് പുറമേ ഐ.ബിയുടെ ജനലുകളും വാതിലുകളും മുതൽ ഇലക്ട്രിക്കൽ സാമഗ്രികൾ വരെ നശിപ്പിച്ച നിലയിലാണ്. ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി ഐ.ബിയിൽ ആൾതാമസം ഏർപ്പെടുത്താനും പ്രധാന കവാടത്തിനു മുമ്പിൽ പൂന്തോട്ട നിർമ്മിച്ച് ഡാമിന്റെ ഭംഗി കൂട്ടാനുമാണ് ഡാം ഇറിഗേഷൻ വിഭാഗം ലക്ഷ്യമിടുന്നത്. നിലവിൽ കരാർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടം തുടങ്ങിയിട്ടുണ്ട്. ഒമ്പത് മാസമാണ് നിർമ്മാണ കാലയളവ്. ഇലക്ട്രിക്കൽ കണക്ഷനോ, കുടിവെള്ള കണക്ഷനോ ഇല്ലാതെയാണ് നിലവിൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഉള്ളത്. പ്രധാന കവാടവും നശിപ്പിക്കപ്പെട്ട നിലയിലാണ്. ഐ.ബിയുടേത് ഉൾപ്പെടെ ഡാമിന്റെ കെട്ടിടങ്ങളുടെ ഭംഗിയും സുരക്ഷയും ഉറപ്പുവരുത്തുകയും ഡാമിനമകത്തുള്ള സാമൂഹ്യവിരുദ്ധരുടെയും ലഹരി ഉപയോക്താകളുടെയും സഞ്ചാരം തടഞ്ഞാൽ ഡാമിൽ സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |