പട്ടാമ്പി: മലബാർ കലാപം നൂറാം വാർഷികത്തോട് അനുബന്ധിച്ച് പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ, പരുതൂർ പബ്ലിക് ലൈബ്രറി എന്നിവ സംയുക്തമായി പരുതുരിലെ പള്ളിപ്പുറം സഹകരണ ബാങ്കിൽ മലബാർ കലാപം ചരിത്ര സെമിനാർ സംഘടിപ്പിച്ചു. സെമിനാർ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പരുതൂർ പബ്ലിക് ലൈബ്രറി പ്രവർത്തകനും വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം ശാസ്ത്ര മാസികകളുടെ എഡിറ്ററുമായിരുന്ന കെ.സി. അലി ഇക്ബാലിന്റെ 'അരിക്കിലാമ്പ് ' എന്ന കൃതി ചടങ്ങിൽ കെ.ഇ.എൻ .കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. നാരായണദാസ്, സ്രേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.കെ. പ്രദീപ്, കെ.സി. അലി ഇക്ബാൽ, പരുതൂർ ലൈബ്രറി പ്രസിഡന്റ് ടി.ആർ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |