മണ്ണാർക്കാട്: എം.എൽ.എയുടെ 2019- 20 സാമ്പത്തിക വർഷത്തിലെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ പെരിമ്പടാരി ജി.എൽ.പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. കൗൺസിലർമാരായ മാസിത സത്താർ, സിന്ധു, യൂസഫ് ഹാജി, സൗദാമിനി, പി.ടി.എ പ്രസിഡന്റ് മുജീബ്, പ്രധാനദ്ധ്യാപകൻ കെ.പി.ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് ജംഷീന, അമൃത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |