കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകിയതിനുള്ള എൻഹാൻസ്ഡ് ആക്സസ് ആൻഡ് സർവീസ് എക്സലൻസ് (ഈസ്) 5.0 സൂചികയിൽ രണ്ടാം സ്ഥാനം പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ നേടി. ധനമന്ത്രാലയവും സാമ്പത്തിക സേവന വകുപ്പും സംയുക്തമായി തയ്യാറാക്കിയ ഉപഭോക്തൃ സൂചികയാണ് 'ഈസ്".
ഡിജിറ്റൽ ഉത്പന്ന ഓഫറുകൾ, ആധുനിക സംവിധാനങ്ങൾ, ജീവനക്കാരുടെ ക്ഷേമം എന്നിവയിലാണ് ബാങ്ക് മുന്നിലെത്തിയത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ മുംബയിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ ബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടർമാരായ നിതേഷ് രഞ്ജൻ, സഞ്ജയ് രുദ്ര എന്നിവർ കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ. വിവേക് ജോഷിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |