SignIn
Kerala Kaumudi Online
Tuesday, 14 May 2024 11.10 PM IST

കാറിൽ കടത്തിയ കഞ്ചാവ് പിടികൂടി

arrest

ചെർപ്പുളശ്ശേരി: ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌‌സൈസ് ഇൻസ്‌പെക്ടർ സമീറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ 1.158 കിലോ കഞ്ചാവുമായി കയിലിയാട് കുന്നപ്പുള്ളി വീട്ടിൽ മുഹമ്മദ് അഷറഫ് (39) അറസ്റ്റിൽ. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. ചളവറ, കൈലിയാട് ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ദിവസങ്ങളായി എക്‌‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. എക്‌‌സൈസ് സംഘത്തിന്റെ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബല പ്രയോഗത്തിലൂടെയാണ് പിടികൂടിയത്. പിടിച്ച കഞ്ചാവിന് ചില്ലറ വിപണിയിൽ അര ലക്ഷത്തോളം രൂപ വിലവരും.

ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌‌സൈസ് പ്രിവന്റീവ് ഓഫീസർ ശിവശങ്കരൻ, മുഹമ്മദ് മുസ്തഫ സി.ഇ.ഒമാരായ ജയപ്രകാശ്, ശ്രീകുമാർ വാക്കട, കെ.പി.രാജേഷ് ഡ്രൈവർ സാജിർ എന്നിവരും എക്‌‌സൈസ് സംഘത്തിലുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.