ചെർപ്പുളശ്ശേരി: നെല്ലായ വല്ലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൊട്ടച്ചിറ പൊൻമുഖം മലയിലെ കരിങ്കൽ ക്വാറി മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു. ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ എം.എൽ.എ ക്വാറി സന്ദർശിച്ചത്. സി.പി.ഐ വല്ലപ്പുഴ ലോക്കൽ സെക്രട്ടറി കെ.സി.അബ്ദുറഹ്മാൻ, സി.പി.എം വല്ലപ്പുഴ ലോക്കൽ സെക്രട്ടറി കെ.അബ്ദുൾ നാസർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരത്തെ വല്ലപ്പുഴ പഞ്ചായത്തിൽ ചേർന്ന സർവ കക്ഷി യോഗത്തിലും എം.എൽ.എ മല സന്ദർശിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
ജില്ലാ വികസന സമിതിയിൽ ക്വാറി വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും മലയിൽ പരിസ്ഥിതികാഘാത പഠനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. കോടതി ഇടപെട്ട വിഷയമായതിനാൽ നിയമപരമായ വഴിയിലൂടെ എന്തുചെയ്യാൻ കഴിയുമെന്നാണ് പരിശോധിക്കുന്നത്. നിയമസഭയിൽ ഈ വിഷയം പി.മമ്മിക്കുട്ടി എം.എൽ.എയാണ് ഉന്നയിച്ചത്. അദ്ദേഹത്തോടൊപ്പം വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |