ഷൊർണൂർ: ഒറ്റപ്പാലം ഷൊർണൂർ തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ കയറണമെന്ന ആർ.ടി.ഒ.യുടെ കർശ്ശന നിർദ്ദേശത്തിനെതിരെ ബസ് ഉടമകളും തൊഴിലാളി യൂണിയനുകളും രംഗത്ത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ടൈം റിവേഴ്സ് ചെയ്ത് അഞ്ച് മിനിറ്റ് കൂടി അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാവണമെന്ന് ബസ് ഓണേഴ്സ് അസോസിയേഷനും സി.ഐ.ടി.യു, ബി.എം.എസ് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടു. യാതൊരു മുന്നറിയിപ്പില്ലാതെയും ചർച്ച നടത്താതെയും നവംബർ രണ്ട് മുതൽ ബസുകൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറണമെന്ന് കാണിച്ച് ഒന്നാം തിയതിയാണ് നോട്ടീസ് നൽകിയത്. ബസ് പണിമുടക്കിലേക്കെത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് അസോസിയേഷൻ ഭാരവാഹികളും തൊഴിലാളി യൂണിയൻ നേതാക്കളും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അധികൃതരുടെ നിർദ്ദേശങ്ങളെ വെല്ലുവിളിക്കാനോ കുളപ്പുള്ളി സ്റ്റാൻഡിന്റെ വികസനത്തിന് എതിരോ അല്ലെന്നും അസോസിയേഷൻ പ്രസിഡന്റ് സി.എ. ഡേവിസ്, ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി കെ.പി. സണ്ണി, ബി.എം.എസ് ബസ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഹരീഷ്, കെ.വി. തമ്പി, എം.എൻ. ഷാജു, കെ.ആർ അനന്ദൻ, മനോഹരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |