പാലക്കാട്: മലയാള ഭാഷയുടെ സംസ്കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്കാരമാണെന്നും കളക്ടർ മൃൺമയി ജോഷി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രനഗർ ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് നടത്തിയ ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ.
ജോസഫ് എന്ന ചലച്ചിത്രത്തിലെ 'പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ....' എന്ന സ്വന്തം വരികളാലപിച്ച് ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസ് മുഖ്യാതിഥിയായി. താൻ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും പാലക്കാട് ജനിച്ചതിൽ അഭിമാനിക്കണമെന്നും എല്ലാവർക്കും വളരാനുള്ള ആർജവം ഭാഷയിലൂടെ ഉണ്ടാവട്ടെയെന്നും അജീഷ് ദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |