അലനല്ലൂർ: മലയോരമേഖലയിലെ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് പഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രതിരോധ നടപടികളുടെ ഭാഗമായി 20 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. അലനല്ലൂർ പഞ്ചായത്തിലെ മലയോര മേഖലയായ ഒന്നാം വാർഡിൽ വന്യമൃഗശല്യമുള്ള ചോലമണ്ണ്, പൊൻപാറ, ഓലപ്പാറ, താണിക്കുന്ന്, പിലാച്ചോല എന്നിവിടങ്ങളിലാണ് ഒന്നാം വാർഡ് വികസന സമിതിയുടെയും വാർഡ് മെമ്പർ നൈസി ബെന്നിയുടെയും ഇടപെടലിന്റെ ഭാഗമായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. മണ്ണാർക്കാട് റേഞ്ചർ സുബൈർ, ഡെപ്യൂട്ടി റേഞ്ചർമാരായ സുനിൽകുമാർ, ജയകൃഷ്ണൻ, വാർഡ് വികസന സമിതി അംഗങ്ങളായ അമീൻ മഠത്തൊടി, വി. ഷൈജു, വി. ഷൈലജ, എം. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |