പത്തനംതിട്ട : കേരള സർക്കാർ സ്ഥാപനമായ സിഡിറ്റ്, സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അഞ്ചാം ക്ലാസുമുതൽ പ്ലസ്ടുവരെ ഉള്ളവർക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ കോഴ്സുകളിലാണ് വിവിധ ജില്ലകളിലെ സിഡിറ്റിന്റെ അംഗീകൃത പഠന കേന്ദ്രങ്ങൾ വഴി പരിശീലനം ആരംഭിച്ചത്. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സ്റ്റഡി മെറ്റീരിയലും,സ്കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽവിവരങ്ങൾക്ക് www.tet.cdit.org സന്ദർശിക്കുക. ഫോൺ : 0471 2322100/2321360.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |