പത്തനംതിട്ട : എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നായർ മഹാ സമ്മേളനം മേയ് 20 ന് മന്നം നഗർ പഴയ ബസ് സ്റ്റാന്റിൽ നടക്കും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.
സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട പത്മാ ജംഗ്ഷനിൽ ആരംഭിക്കുന്ന വനിതാ മാർട്ടിന്റെ ഉദ്ഘാടനം സമ്മേളനത്തിന് മുന്നോടിയായി ജനറൽ സെക്രട്ടറി നിർവ ഹിക്കും. സമ്മേളനത്തിന് മുന്നോടിയായി മേഖലാ സമ്മേളനങ്ങൾ ഈ മാസം 21 മുതൽ നടക്കും. മേഖലാ സമ്മേളനങ്ങൾക്കു ശേഷം മേയ് 12 മുതൽ ജ്യോതി പ്രയാണ വിളംബര ഘോഷ യാത്ര എല്ലാ കരയോഗങ്ങളും സന്ദർശിക്കും. സമ്മേളനത്തിന്റെ മുന്നോടിയായി 5001 വനിതകളുടെ നേതൃത്വത്തിൽ വനിതാ വിളംബരജാഥ നടത്തും. സമ്മേളനത്തിൽ യൂണിയനിലെ കരയോഗ ങ്ങളിൽ നിന്ന് ഇരുപത്തി അയ്യായിരത്തോളം സമുദായാംഗങ്ങൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |