തിരുവല്ല : അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ കടപ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഉമ്മൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ അഡ്വ.ജനു മാത്യു, ജോസഫ് തോമസ്, ജോമോൻ കുരുവിള, ജേക്കബ് മദനംചേരീ, അഡ്വ.എം.ബി.നൈനാൻ, ബിജോയ് കരുവേലിൽ,ജോസഫ് തോമസ്, ടി.കെ.സുരേഷ്കുമാർ, ബാബു, തങ്കമണി നാണപ്പൻ, ഷിബു വർഗീസ്, പ്രമോദ്, അനുപ്കുമാർ, കൃഷ്ണൻകുട്ടി, അഡ്വ.വിജി നൈനാൻ, സജി വീഴലിൽ, രാജേശ്വരി, ജോർജ് തോമസ്, സോജിത്, സജി ജോൺസൻ, നരേന്ദ്രൻ, ഷിബു മാലിൽ, സാലു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |