അടൂർ : ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായിരുന്നു. അറുകാലിക്കൽ ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ അദ്ധ്യക്ഷയായിരുന്നു. രാധാമണി ഹരികുമാർ, ഡോ.ദിവ്യ മോഹൻ,ബീനപ്രഭ, അനിതകുമാരി.എൽ, രജിത ജയ്സൺ, ഷമിൻ എ.എസ്, ലിജി ഷാജി, ഇ.എ ലത്തീഫ്, ബേബിലീന വി.ആർ,സി.മോഹനൻ നായർ,ജി.രാധാകൃഷ്ണൻ, ഡോ.ശ്രീകുമാർ,ഡോ.അംജിത്ത്,ടി.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും രാവിലെ 9 മുതൽ 4 വരെ പ്രവർത്തിക്കും.ജൂനിയർ ഹെൽത്ത് ഇൻസ്പെറ്റർ, ജൂനിയർ പബ്ലിക് നേഴ്സ്, ആശാപ്രവർത്തകർ,മിഡ് ലെവൽ പ്രൊവൈഡർ തുടങ്ങിയവരുടെ സേവനം ഇനിമുതൽ ഇവിടെ ലഭിക്കും.7ലക്ഷം രൂപ ഉപയോഗിച്ചാണ് സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |