മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീൽഡ് പരിശോധന നടത്തി സോഫ്റ്റ് വെയറിൽ ചേർക്കുന്നതിനായി പഞ്ചായത്തിലെ 14 വാർഡുകളിലും ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത അടിസ്ഥാന യോഗ്യതയുളളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം 31ന് അകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. പ്രായപരിധി 40. പഞ്ചായത്തിൽ സ്ഥിരതാമസക്കാർക്കും ടുവീലർ ഓടിക്കാൻ അറിയാവുന്നവർക്കും മുൻഗണന. ഫോൺ : 0469 2677237.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |