പത്തനംതിട്ട: അഖില കേരള വിശ്വകർമ മഹാസഭ ജില്ല ഏകോപന സമിതി വിശ്വകർമ ദിനമായ സെപ്റ്റംബർ 17 ദേശീയ തൊഴിൽ ദിനമായി ആചരിക്കും. ജില്ലാതലത്തിൽ പത്തനംതിട്ടയിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടത്താൻ ജില്ലാ ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് ശിവൻ അദ്ധ്യക്ഷനായിരുന്നു. മഹാസഭ കൗൺസിൽ അംഗം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എസ്.മധുകുമാർ , രാജൻ അനശ്വര, പി.വിശ്വനാഥൻ ആചാരി, എം.പ്രകാശ് അടൂർ, ലക്ഷ്മി മംഗലം, ടി.സുനിൽ കുമാർ കോന്നി, അശോകൻ അടൂർ, ടി.കെ.രാജപ്പൻ, പി.കെ.ഗോപാലകൃഷ്ണൻ, അനിൽകുമാർ കോന്നി, അനിൽകുമാർ തിരുവല്ല, വി.എസ്.കൃഷ്ണൻകുട്ടി മല്ലപ്പള്ളി, കെ.കെ.വാസുക്കുട്ടൻ, എ.ടി.വിശ്വനാഥൻ, പി.സി.കലേശൻ, പി.കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |